തൃശൂർ: കല്യാണ് ജ്വല്ലേഴ്സ് ധനവർഷ പ്രതിമാസ ഇൻസ്റ്റാൾമെന്റ് പദ്ധതിക്കായി യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) പണമിടപാട് സൗകര്യം ഒരുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഇതു നടപ്പാക്കുന്നത്.
കല്യാണ് ധനവർഷ പ്രയോറിട്ടി ഗോൾഡ്, ധനവർഷ പ്രയോറിട്ടി ഡയമണ്ട് പദ്ധതികളുടെ ഉപയോക്താക്കൾക്ക് ഇപ്പോൾ യുപിഐ ഇന്റർഫേസിലൂടെ മാസംതോറും പണം അടയ്ക്കാമെന്നു കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
കല്യാണ് ജ്വല്ലേഴ്സ് യുപിഐ പണമിടപാട് സൗകര്യം ലഭ്യമാക്കി
12:48 AM Oct 12, 2017 | Deepika.com