ന്യൂഡൽഹി: ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഉമംഗ് ബേദി തൽസ്ഥാനത്തുനിന്നു പടിയിറങ്ങുന്നു. ഫേസ്ബുക്ക് വക്താവ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ബേദിയുടെ കാലയളവിൽ മികച്ചൊരു ടീമിനെ വാർത്തെടുക്കാനും ബിസിനസ് മെച്ചപ്പെടുത്താനും കഴിഞ്ഞു - ഫേസ്ബുക്ക് അറിയിച്ചു.
ഫേസ്ബുക്ക് കണ്‍സ്യൂമർ മീഡിയ വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുന്ന സന്ദീപ് ഭൂഷണാണ് പുതിയ നിയമനമുണ്ടാകുംവരെ ഫേസ്ബുക്ക് ഇന്ത്യയുടെ ചുമതലയെന്നും ഫേസ്ബുക്ക് അറിയിച്ചു. 2016ലാണ് ഉമംഗ് ഫേസ്ബുക്ക് എംഡിയായി ചുമതലയേൽക്കുന്നത്. ഫേസ്ബുക്കിലെത്തുംമുന്പ് അഡോബ് സൗത്ത് ഏഷ്യയുടെ എംഡിയായിരുന്നു.
ഫേസ്ബുക്ക് ഇന്ത്യ മേധാവി പടിയിറങ്ങുന്നു
01:30 AM Oct 11, 2017 | Deepika.com