ലണ്ടൻ മേയർ ഇന്ത്യ സന്ദർശിക്കും
01:30 AM Oct 11, 2017 | Deepika.com
ലണ്ടൻ: ഈ വർഷം ഇന്ത്യയിലും പാക്കിസ്ഥാനിലും സന്ദർശനം നടത്തുമെന്നു ലണ്ടൻ മേയർ സാദിക് ഖാൻ അറിയിച്ചു. വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. പാക്കിസ്ഥാനിൽ നിന്നു ബ്രിട്ടനിൽ കുടിയേറിയ കുടുംബത്തിലെ അംഗമാണു ഖാൻ. ഇന്ത്യൻ നഗരങ്ങളായ ഡൽഹി, മുംബൈ, അമൃത്സർ എന്നിവിടങ്ങളിലും പാക് നഗരങ്ങളായ ലാഹോർ, ഇസ്ലാമാബാദ്, കറാച്ചി എന്നിവിടങ്ങളിലും സന്ദർശനം നടത്തുമെന്നു ഖാൻ പറഞ്ഞു. ഇന്ത്യൻ വംശജനായ ഡെപ്യൂട്ടി മേയർ രാജേഷ് അഗർവാളും ഖാനെ അനുഗമിക്കും.