ഷരീഫിന്റെ പുത്രന്മാർ പ്രഖ്യാപിത കുറ്റവാളികൾ
01:30 AM Oct 11, 2017 | Deepika.com
ഇസ്ലാമാബാദ്: പാനമഗേറ്റ് അഴിമതിക്കേസിൽ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രന്മാരായ ഹസൻ, ഹുസൈൻ എന്നിവർ പ്രഖ്യാപിത കുറ്റവാളികളാണെന്ന് അക്കൗണ്ടബിലിറ്റി കോടതി. ജാമ്യമില്ലാത്ത അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരാവാത്തതിനാലാണിത്. ഇരുവരുടെ പേരിലും ഷരീഫിന്റെ പേരിലും 13നു കുറ്റം ചുമത്തുമെന്നും കോടതി വ്യക്തമാക്കി. നവാസിന്റെ മകൾ മറിയത്തിനും അവരു ടെ ഭർത്താവ് സഫ്ദറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു.