മാഡ്രിഡ്: കാറ്റലോണിയ സ്പെയിനിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ മുതിർന്നാൽ ഭരണഘടനാ അധികാരം ഉപയോഗിച്ച് പ്രവിശ്യയുടെ സ്വയംഭരണാവകാശം റദ്ദാക്കാൻ മടിക്കില്ലെന്നു സ്പാനിഷ് പ്രധാനമന്ത്രി രഹോയ് മുന്നറിയിപ്പു നല്കി.
ആർട്ടിക്കിൾ 155 പ്രകാരം പ്രവിശ്യ സർക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനും പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. കാറ്റലോണിയയിൽ ഒക്ടോബർ ഒന്നിനു നടന്ന ഹിതപരിശോധനയിൽ പങ്കെടുത്ത 90 ശതമാനം പേരും സ്വതന്ത്ര രാജ്യത്തെ അനുകൂലിച്ചു. വിഭജനത്തിനെതിരേ സ്പെയിനിന്റെ മറ്റു ഭാഗങ്ങളിൽ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാൻ മടിക്കില്ലെന്നു രഹോയ്
11:22 PM Oct 08, 2017 | Deepika.com