മോസ്കോ: അമേരിക്കയുടെ പടിഞ്ഞാറൻ തീരം വരെ എത്തുന്ന മിസൈൽ പരീക്ഷിക്കാൻ ഉത്തരകൊറിയ ഒരുങ്ങുന്നതായി റഷ്യൻ പാർലമെന്റംഗം ആന്റൺ മോറോസോവ് വെളിപ്പെടുത്തിയതായി റഷ്യയിലെ ആർഐഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആന്റൺ മറ്റു രണ്ടു പാർലമെന്റംഗങ്ങൾക്കൊപ്പം രണ്ടു മുതൽ ആറു വരെ ഉത്തരകൊറിയ സന്ദർശിച്ചിരുന്നു. ഉത്തരകൊറിയ അടുത്ത മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതായി അമേരിക്കൻ ഉദ്യോഗസ്ഥരും സൂചന നല്കിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒക്ടോബർ പത്ത് കൊറിയൻ വർക്കേഴ്സ് പാർട്ടി രൂപീകരിക്കപ്പെട്ടതിന്റെ വാർഷികദിനമാണ്. ഒന്പതിന് അമേരിക്കയിൽ കൊളംബസ് ദിനത്തിന്റെ അവധിയാണ്. മിസൈൽ പരീക്ഷണം ഈ ദിവസങ്ങളിലുണ്ടാകാം.
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നു: റഷ്യൻ എംപി
12:34 AM Oct 08, 2017 | Deepika.com