ലാസ് വേഗസ്: ലാസ് വേഗസിൽ 58 പേരെ കൂട്ടക്കൊല ചെയ്ത സ്റ്റീഫൻ പാഡ്ഡോക്കിന്റെ തോക്കിൽനിന്നുള്ള രണ്ടു വെടിയുണ്ടകൾ സമീപത്തുള്ള മക്കാരൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എണ്ണടാങ്കിലും പതിച്ചതായി കണ്ടെത്തി. 43,000 വീപ്പ വിമാന ഇന്ധനം സൂക്ഷിക്കുന്ന ടാങ്കാണിത്. അതേസമയം ടാങ്കിനു വെടിയേറ്റാലും തീപിടിക്കില്ലെന്നു വിമാനത്താവളം അധികൃതർ പറഞ്ഞു.
മാൻഡലെ ബേ ഹോട്ടലിലെ മുപ്പത്തിരണ്ടാം നിലയിലെ മുറിയിൽനിന്നാണ് സമീപത്തു സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് തുരുതുരാ നിറയൊഴിച്ചത്. സംഗീത വേദിയും ഇന്ധടാങ്കും രണ്ടു ദിശകളിലാണ്. അതുകൊണ്ടുതന്നെ ടാങ്കിനു നേർക്കു മനപ്പൂർവം വെടിയുതിർത്തതാണെന്നു കരുതുന്നു. അതേസമയം ടാങ്കിനു വെടിയേറ്റാലും തീപിടിക്കില്ലെന്നു വിമാനത്താവളം അധികൃതർ പറഞ്ഞു. വിമാനഇന്ധനം വെടിവച്ചു തീപിടിപ്പിക്കാൻ പറ്റുന്ന ഒന്നല്ല.
വിമാനത്താവളത്തിലെ എണ്ണടാങ്കിലേക്കും പഡ്ഡോക് നിറയൊഴിച്ചു
12:34 AM Oct 08, 2017 | Deepika.com