തൃശൂർ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ദീപാവലി ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ ഉപയോക്താക്കൾക്ക് അഞ്ചു ലക്ഷം സ്വർണനാണയങ്ങൾ സമ്മാനമായി നൽകുന്നു. ഗോൾഡൻ ദീപാവലി ഓഫറിലൂടെ ജോയ് ആലുക്കാസിൽ ഓരോ 50,000 രൂപയുടെ അഡ്വാൻസ് ബുക്കിംഗിനും സ്വർണനാണയവും കൂടാതെ ഓരോ 50,000 രൂപയുടെ ഡയമണ്ട് ആഭരണ പർച്ചേസിനും, അണ്‍കട്ട് ഡയമണ്ട് ആഭരണ പർച്ചേസിനും ഒരു ഗ്രാം സ്വർണനാണയങ്ങളും സൗജന്യമായി സ്വന്തമാക്കാം. ആകെ അഞ്ചു ലക്ഷം സ്വർണനാണയങ്ങളാണ് ജോയ് ആലുക്കാസ് നൽകുന്നത്.
ബോളിവുഡ് താരം കജോൾ ജോയ് ആലുക്കാസിന്റെ ഭാഗമാകുന്ന സുപ്രധാന കാന്പയിനിന്റെ ആരംഭംകൂടിയാണിതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എംഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ഗോൾഡണ്‍ ദീപാവലി ഓഫർ കൂടുതൽ ആകർഷകമാക്കുന്നതിനായി ലിമിറ്റഡ് എഡീഷൻ ആന്റിക് ഗോൾഡ്, ടെന്പിൾ ജൂവലറി, ഫ്ളോറൽ ഡിസൈനുകളോടുകൂടിയ രംഗീൻ കളക്ഷൻ കൂടാതെ പാരന്പര്യ മംഗൾസൂത്ര സെറ്റുകൾ, മോഡേണ്‍ ഡിസൈനിൽ തീർത്ത ഗോൾഡ്, ഡയമണ്ട്, അമൂല്യ രത്നങ്ങൾ എന്നിവയും ഇത്തവണ ഒരുക്കിയിരിക്കുന്നു.
ഈ ഓഫർ ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഒക്ടോബർ 21 വരെ മാത്രമേ ലഭ്യാകൂ.
ജോയ് ആലുക്കാസിൽ ഗോൾഡൻ ദീപാവലി ആഘോഷം
11:41 PM Oct 07, 2017 | Deepika.com