ഇന്ത്യയിലെ നേപ്പാൾ അംബാസഡർ രാജിവച്ചു
11:59 PM Oct 06, 2017 | Deepika.com
കാഠ്മണ്ഡു: ഇന്ത്യയിലെ നേപ്പാൾ സ്ഥാനപതി ദീപ് കുമാർ ഉപാധ്യായ ഇന്നലെ രാജിവച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ കപിലവസ്തു മണ്ഡലത്തിൽനിന്നു മത്സരിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതിയെന്നറിയുന്നു. സുശീൽ കൊയ്രാള സർക്കാരാണ് 2015ൽ സ്ഥാനപതിയായി നിയമിച്ചത്. തുടർന്നു വന്ന കെ.പി. ശർമ ഒലി സർക്കാർ അദ്ദേഹത്തെ തിരികെ വിളിച്ചു. 2016ൽ പുഷ്പാ കമാൽ ദഹാൽ ഭരണകൂടം ഉപാധ്യായയെ വീണ്ടും സ്ഥാനപതിയായി നിയമിക്കുകയായിരുന്നു.