പാക് വിദേശകാര്യമന്ത്രി ആസിഫ് യുഎസിൽ
01:02 AM Oct 05, 2017 | Deepika.com
വാഷിംഗ്ടൺ ഡിസി: ത്രിദിന സന്ദർശനത്തിനായി പാക് വിദേശകാര്യമന്ത്രി ഖാജാ ആസിഫ് യുഎസിലെത്തി. പാക്കിസ്ഥാൻ ഭീകരർക്കു താവളമൊരുക്കുന്നുവെന്ന യുഎസിന്റെ ആരോപണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണു സന്ദർശനത്തിന്റെ ലക്ഷ്യം. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസണുമായി ആസിഫ് ഇന്നു ചർച്ച നടത്തും. നാളെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക് മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തുന്നതാണ്.