കൊച്ചി: ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (ജിഐസി) 11,500 കോടി രൂപ വിലമതിക്കുന്ന പ്രഥമ ഓഹരി വില്പന നടത്തും. ഈ മാസം 11 മുതൽ 13 വരെയാണ് വില്പന. അഞ്ചു രൂപ മുഖവിലയുള്ള ഓഹരികൾക്ക് 855 മുതൽ 912 രൂപ വരെയാണു വില നിശ്ചയിച്ചിരിക്കുന്നത്. 1,72,00,000 പുതിയ ഓഹരികൾക്കു പുറമെ 10,75,00,000 ഓഹരി ഓഫർ ഫോർ സെയിൽ പ്രക്രിയയിൽ വിൽക്കുകയാണ് ആദ്യ ലക്ഷ്യമെന്നു ജിഐസി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന തുക ബിസിനസിന്റെ വളർച്ചയ്ക്കും പൊതുവായ ആവശ്യങ്ങൾക്കും വിനിയോഗിക്കും.
ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ ഒാഹരി വിൽക്കും
11:52 PM Oct 04, 2017 | Deepika.com