തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സ് ഉത്സവകാലത്തേക്കു പ്രത്യേക സമ്മാനങ്ങൾ നല്കുന്നു. ഉപയോക്താക്കൾക്ക് എല്ലാ ആഴ്ചകളിലും അരക്കിലോ സ്വർണം സമ്മാനമായി നല്‍കും. അയ്യായിരം രൂപയുടെ ആഭരണങ്ങൾ വാങ്ങുന്പോൾ ഒരു നറുക്കെടുപ്പ് കൂപ്പണും ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ്, പോൾക്കി ആഭരണങ്ങൾ വാങ്ങുന്പോൾ രണ്ട് കൂപ്പണുകളും ലഭിക്കും.
നവംബർ 14 വരെ കല്യാണിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഈ സമ്മാന പദ്ധതിയുണ്ടെന്നു കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
ഇതിനു പുറമേ, 25,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണവും ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ്, പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു സ്വർണനാണയങ്ങളും നിബന്ധനകൾക്കു വിധേയമായി സമ്മാനിക്കും.
ആഴ്ചതോറും അരക്കിലോ സ്വർണം സമ്മാനവുമായി കല്യാണ്‍ ജ്വല്ലേഴ്സ്
11:52 PM Oct 04, 2017 | Deepika.com