മുൻ ഇറാക്ക് പ്രസിഡന്റ് തലബാനി അന്തരിച്ചു
12:32 AM Oct 04, 2017 | Deepika.com
ഇർബിൽ: കുർദിഷ് നേതാവും മുൻ ഇറാക്ക് പ്രസിഡന്റുമായ ജലാൽ തലബാനി ജർമനിയിലെ ആശുപത്രിയിൽ അന്തരിച്ചു. സദ്ദാം ഹുസൈനെ അമേരിക്ക പുറത്താക്കി രണ്ടുവർഷം കഴിഞ്ഞ് 2005ലാണ് അദ്ദേഹം ഇറാക്ക് പ്രസിഡന്റാവുന്നത്. ഇറാക്കി പ്രസിഡന്റാവുന്ന ആദ്യത്തെ അറബിയിതര വംശജനാണ്.