ന്യൂഡൽഹി: ഇന്ത്യൻവാഹന വിപണിയിൽ ഉണർവേകിയാണ് സെപ്റ്റംബർ മാസം കടന്നുപോകുന്നത്. മാരുതി സുസുകി പോയ മാസം 163,071 യുണിറ്റുകൾ് വിറ്റു. വിദേശ രാജ്യങ്ങളിലേക്കുള്ള കന്പനിയുടെ കയറ്റുമതിയും ഈ കണക്കിൽപ്പെടുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 9.3 ശതമാനം വർധനയാണ് ഇക്കുറി നേടാനായതെന്നും മാരുതി സുസുകി അറിയിച്ചു. ഹോണ്ട കാർസിന്റെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വളർച്ച രേഖപ്പെടുത്തി, 18,257 യൂണിറ്റുകളാണ് കന്പനി ഇക്കുറി വിറ്റത്. ഹ്യുണ്ടായി മോട്ടോഴ്സ് 50,028 യുണിറ്റുകളാണ് പോയ മാസം വിറ്റത്്. കഴിഞ്ഞവർഷം ഇതേസമയം ഹൂണ്ടായി വിറ്റത് 42,605 യൂണിറ്റുകൾ മാത്രമായിരുന്നു. വെർമ, ഐ20 ,ഐ 10 എന്നീ മോഡലുകൾക്കാണ് പോയ മാസം ആവശ്യക്കാരേറിയതെന്നും ഹൂണ്ടായി വക്താവ് പറഞ്ഞു.
ടാറ്റ മോട്ടോഴ്സിനും നേട്ടങ്ങളുടെ പട്ടികയാണ് നിരത്താനുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധന രേഖപ്പെടുത്തി 53,965 യൂണിറ്റുകളാണ് കന്പനിക്ക് വില്ക്കാനായത്. എന്നാൽ പോയമാസം കന്പനിയുടെ കയറ്റുമതിയിൽ 27 ശതമാനം കുറവുണ്ടായതായി ടാറ്റമോട്ടോഴ്സ് അറിയിച്ചു. ദീപാവലി ആഘോഷം വരുന്നതിനാൽ ഈ മാസവും വാഹനനിർമാതാക്കൾക്കു നേട്ടം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനനിർമാതാക്കൾക്ക് നേട്ടങ്ങളുടെ സെപ്റ്റംബർ
12:02 AM Oct 04, 2017 | Deepika.com