കോഴിക്കോട്: സ്ത്രീശാക്തീകരണം നടപ്പിലാക്കാന്‍ മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് ജോലി നല്‍കികൊണ്ട് സംസ്ഥാനത്ത് 2900 ബോബി ബസാര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യബസാര് പാലക്കാട് വടക്കാഞ്ചേരിയില്‍ 11ന് രാവിലെ 10.30 ന് ഡോ.ബോബി ചെമ്മണ്ണൂരും വിമണ്‍ പാർട്ണര്‍മാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
ഇതില്‍ നിന്ന് കിട്ടുന്ന ലാഭത്തിന്റെ ഒരു ശതമാനം ട്രസ്റ്റ് ഈടാക്കും.ബാക്കി ലാഭം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വീതിച്ചെടുക്കാം. സാധനങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയും സൗജന്യ ഹോം ഡെലിവറിയും ഉണ്ടായിരിക്കുമെന്ന് ഡോ.ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ സംസ്ഥനങ്ങളിലും നൂറ് ബ്രാഞ്ചുകള്‍ വീതം തുടങ്ങാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ.എസ്.ഷാജി, രാജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് 2900 ബോബി ബസാറുകൾ തുറക്കുന്നു
12:02 AM Oct 04, 2017 | Deepika.com