ദുബായ്: കുവൈത്ത് അമീർ ശിക്ഷാ ഇളവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് 22 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു. വിവിധ കേസുകളിൽ പെട്ട് ജയിൽ കഴിഞ്ഞിരുന്ന 97 പേരുടെ ശിക്ഷ ഇളവ് ചെയ്തു. 15 പേരുടെ വധശിക്ഷ റദ്ദാക്കിയതിനോടൊപ്പമാണ് 119 പേർക്കു ശിക്ഷാ ഇളവും നല്കിയത്.
22 ഇന്ത്യക്കാരെ ഉടൻ മോചിപ്പിക്കാൻ കുവൈത്ത് അമീർ ഉത്തരവിട്ടതായി കുവൈത്ത് സിറ്റിയിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. 53 ഇന്ത്യക്കാരുടെ ജീവപര്യന്തം തടവ് 20 വർഷമായി കുറച്ചു. 18 പേർക്കു ശിക്ഷാകാലാവധിയിൽ നാലിൽ മൂന്നും 25 പേർക്കു പകുതിയും ഒരാൾക്കു നാലിൽ ഒന്നും ഇളവ് നല്കി.
കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം-ഉപയോഗം, തട്ടിപ്പ്, മോഷണം എന്നിവയിൽ ഉൾപ്പെട്ടവർക്കാണ് ശിക്ഷാ ഇളവ് ലഭിച്ചത്. ജയിൽ മോചനം ലഭിച്ചവർക്കു നാട്ടിലെത്താൻ വേണ്ട എല്ലാ സഹായവും നല്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കാനുള്ളവർക്കു വേണ്ട സഹായവും ലഭ്യമാക്കും. കുവൈത്തിൽ ജയിലിൽ കഴിയുന്നവർക്ക് ശിക്ഷാ ഇളവ് നല്കിയ അമീറിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നന്ദി അറിയിച്ചു.
കുവൈത്ത് 22 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു; 97 പേരുടെ ശിക്ഷ ഇളവുചെയ് തു
01:12 AM Oct 03, 2017 | Deepika.com