വാഷിംഗ്ടൺ ഡിസി: റോക്കറ്റുമനുഷ്യനുമായി ചർച്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ സമയം പാഴാക്കേണ്ടെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെയാണു റോക്കറ്റ് മനുഷ്യൻ എന്നു ട്രംപ് പരാമർശിച്ചത്. ഉത്തരകൊറിയയുമായി ആശയവിനിമയത്തിനുള്ള ചാനലുകൾ ഉണ്ടെന്നും ഇതുപയോഗിച്ചു ചർച്ച നടത്തുന്നുണ്ടെന്നും ടില്ലേർസൺ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയൻ നേതാവിനെ കളിയാക്കി ട്രംപ് ട്വീറ്റ് ചെയ്തത്.
റോക്കറ്റ് മനുഷ്യനോടു മര്യാദയോടെ നാളുകളായി പെരുമാറിയിട്ട് എന്തായെന്നു ട്രംപ് ചോദിച്ചു. ബിൽ ക്ലിന്റണും ബുഷും ഒബാമയും പരാജയപ്പെട്ടു. എന്നാൽ, താൻ പരാജയപ്പെടില്ലെന്നു ട്രംപ് വ്യക്തമാക്കി.
ഉത്തരകൊറിയയുമായി ചർച്ച നടത്തിയിട്ടു കാര്യമില്ലെന്നു ട്രംപ്
12:31 AM Oct 03, 2017 | Deepika.com