ഓട്ടോസ്പോട്ട്/ഐബി
റോഡപകടങ്ങൾ അടിക്കടി വർധിച്ചുവരുന്നു. മിക്ക അപകടങ്ങളുടെയും വ്യാപ്തി വർധിപ്പിക്കുന്നത് കാറുകളിൽ മതിയായ സുരക്ഷാ സംവിധാങ്ങൾ ഇല്ലാത്തതാണ്. കാറുകളിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട, അപകടങ്ങളിൽ ജീവൻരക്ഷാ മാർഗങ്ങളാകുന്ന ചില സുരക്ഷാ ഫീച്ചറുകളെ അടുത്തറിയാം.
എയർബാഗുകൾ
വലിയ അപകടങ്ങളിൽ യാത്രക്കാരെ സംരക്ഷിക്കുന്ന പ്രധാന ഫീച്ചർ. കാറുകളിലെ ഏറ്റവും പ്രാധാന്യമുള്ളതും അടിസ്ഥാന സുരക്ഷാസംവിധാനവുമാണിത്.
എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം)
സഡൻ ബ്രേക്കിംഗുകളിൽ വാഹനത്തിന്റെ ടയറുകൾ തെന്നിനീങ്ങുന്നത് ഒഴിവാക്കുന്നു. അത് വാഹനം ഇടിക്കാതെ നിയന്ത്രിക്കാൻ ഡ്രൈവറെ സഹായിക്കുന്നു.
ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ (
എബിഎസിനൊപ്പം വാഹനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ബ്രേക്കിംഗ് സാങ്കേതികവിദ്യ. ഓരോ വീലിലും നല്കേണ്ട ഫോഴ്സ് വ്യത്യസ്തമായിരിക്കും. അതനുസരിച്ച് ഓരോ വീലിലും നല്കേണ്ട ഫോഴ്സ് തീരുമാനിക്കുന്നത് ഇബിഎസാണ്. റോഡിന്റെ അവസ്ഥ, വാഹനത്തിന്റെ വേഗം തുടങ്ങിയവയൊക്കെ വിലയിരുത്തിയാണ് ഇബിഎസ് ഓരോ വീലിലും ഫോഴ്സ് പ്രയോഗിക്കുന്നത്.
ഹിൽ ഹോൾഡ് അസിസ്റ്റ്
കയറ്റമുള്ള റോഡുകളിൽ ബ്രേക്കിൽനിന്ന് കാൽ പിൻവലിച്ചാൽ വാഹനം പിന്നോട്ടു പോകുന്നത് തടയുന്ന സംവിധാനം.
ഇഎസ്പി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം)
വളവുകളിലും മറ്റും വാഹനം തെന്നിനീങ്ങുന്നത് ഒഴിവാക്കാനുള്ള സംവിധാനം.
കാറുകൾ സുരക്ഷയൊരുക്കാൻ ഇവയൊക്കെ
12:31 AM Oct 03, 2017 | Deepika.com