ന്യൂഡൽഹി: ജൂലൈ ഒന്നിനു മുന്പ് സ്റ്റോക്കിൽ ഉള്ള സാധനങ്ങൾ വിറ്റുതീർക്കാൻ ഡിസംബർ 31 വരെ സമയം അനുവദിച്ചു. ഇതിനനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. പുതുക്കിയ വില രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ച് ചരക്കുസേവന നികുതി (ജിഎസ്ടി)ക്കു മുന്പുള്ള ഉത്പന്നങ്ങൾ വിൽക്കാം. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചതാണിത്.
എംആർപി രേഖപ്പെടുത്തിയ പായ്ക്കറ്റുകളിൽ വേറെ വിലയുടെ സ്റ്റിക്കർ പതിക്കരുതെന്ന നിയമത്തിൽനിന്ന് ഈ സാധനങ്ങൾക്ക് ഇളവും നല്കിയിട്ടുണ്ട്.
ജൂലൈക്കു മുന്പുള്ള സാധനങ്ങൾ ഡിസംബർ 31 വരെ വിൽക്കാം
11:37 PM Sep 30, 2017 | Deepika.com