മുംബൈ: ജിയോ ഫീച്ചർ ഫോണിന്റെ വിതരണം ദീപാവലിയോടെ പൂർത്തിയാക്കുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജിയോ ഫോണിന്റെ വിതരണം അരംഭിച്ചത്.
ബുക്ക് ചെയ്ത എല്ലാവർക്കും ഫോണ് വിതരണത്തെ സംബന്ധിക്കുന്ന എസ്എംഎസ് വൈകാതെതന്നെ ലഭിക്കുമെന്നും ആ മെസേജിൽ ഫോണ് ലഭ്യമാകുന്ന തിയതിയും സെന്ററും രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും കന്പനി അറിയിച്ചു. ഇതിനുപുറമേ ഫോണ് ബുക്ക് ചെയ്തവർക്ക് മൈ ജിയോ ആപ്പിലൂടെ ഡെലിവറി സ്റ്റാറ്റസ് അറിയാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
ജിയോ ഫീച്ചർ ഫോൺ വിതരണം ദീപാവലിയോടെ പൂർത്തിയാകും
11:37 PM Sep 30, 2017 | Deepika.com