ഇസാഫ് ബാങ്കിൽ മണിട്രാൻസ്ഫർ സേവനങ്ങളും
11:37 PM Sep 30, 2017 | Deepika.com
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും വീസ്മാൻ ഫോറെക്സും ചേർന്ന് ബാങ്കിന്റെ ശാഖകളിൽ വെസ്റ്റേണ്‍ യൂണിയൻ മണിട്രാൻസ്ഫർ സേവനങ്ങൾ ലഭ്യമാക്കുന്നതിനു കരാർ ഒപ്പുവച്ചു. ഇതിലൂടെ ബാങ്കിന്റെ എല്ലാ ശാഖകളിൽനിന്നും വിദേശത്തേക്കു പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും കഴിയുമെന്ന് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു. വീസ്മാൻ ഫോറെക്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റെജി കെ. ഏലിയാസ്, ഇസാഫ് ബാങ്ക് ട്രഷറി വിഭാഗം മേധാവി എൻ.എ. മുരളി, ഫോറെക്സ് വിഭാഗം മേധാവി കെ.കെ. ചന്ദ്രാംഗദൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.