ന്യൂഡൽഹി: രാജ്യത്ത് ഫിംഗർപ്രിന്റ് സെൻസർ സംവിധാനമുള്ള സ്മാർട്ട് ഫോണുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർ പോയിന്റിന്റെ പഠനറിപ്പോർട്ടിൽനിന്നാണ് ഈ വിവരം. ഈ വർഷം ഫിംഗർപ്രിന്റ് സെൻസർ സ്മാർട് ഫോണുകളുടെ ഇറക്കുമതി 100 കോടി പിന്നിട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാസംഗാണ് ഫിങ്കർപ്രിന്റ് ഫോണുകളുടെ വില്പനയിൽ രാജ്യത്ത് ഒന്നാമത്. വിപണിയിലുള്ള ഫിങ്കർ പ്രിന്റ് ഫോണുകളിൽ 12 ശതമാനവും സാംസംഗിന്റേതാണെന്നും റിപ്പോർട്ടിൽ പറയുന്നു. 11 ശതമാനം ഫോണുകളുമായി ടെക് ഭീമൻ അപ്പിളാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷവോമിയാണ്. അണ്ലോക്കിംഗിനുമാത്രമായി ഉപയോഗപ്പെടുത്തിയിരുന്ന ഫിങ്കർപ്രിന്റ് സെൻസിംഗ് വിദ്യ ഇപ്പോൾ കാമറ, ഗാലറി , ആപ്ലിക്കേഷനുകൾ എന്നിവയുടെ നിയന്ത്രണത്തിനുകൂടി ഉപയോഗിച്ചു തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫിംഗർപ്രിന്റ് സെൻസർ ഫോണുകൾക്ക് കുതിപ്പ്
11:37 PM Sep 30, 2017 | Deepika.com