മെക്സിക്കോ സിറ്റി: ഭൂകന്പങ്ങൾ മെക്സിക്കോയെ വിട്ടൊഴിയുന്നില്ല. 6.2 തീവ്രതയുള്ള ഭൂകന്പം ഇന്നലെ തെക്കൻ മേഖലയിൽ അനുഭവപ്പെട്ടു.
ഈ മാസം രണ്ടു വൻ ഭൂകന്പങ്ങളിലായി 380 പേർ മെക്സിക്കോയിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചത്തെ രണ്ടാം ഭൂകന്പത്തിന്റെ കെടുതികളിൽനിന്ന് ജനം ഇപ്പോഴും മുക്തരായിട്ടില്ല.
ഇന്നലെ രാവിലെ എട്ടിനുണ്ടായ ഭൂകന്പം ഒയാക്ചാ പ്രവിശ്യയിലെ ഹുജിറ്റാൻ മുതൽ മെക്സിക്കോ സിറ്റിവരെ അനുഭവപ്പെട്ടു. ആളുകൾ പ്രാണഭയത്തിൽ പുറത്തേക്കോടി. ചൊവ്വാഴ്ചത്തെ ഭൂകന്പത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നവർ ജോലി നിർത്തിവച്ചു.
7.1 തീവ്രതയുള്ള ഭൂകന്പമാണ് ചൊവ്വാഴ്ചയുണ്ടായത്. ഏഴിനുണ്ടായ ആദ്യ ഭൂകന്പം 8.1 തീവ്രതയുള്ളതായിരുന്നു.
മെക്സിക്കോയിൽ വീണ്ടും ഭൂകന്പം
12:00 AM Sep 24, 2017 | Deepika.com