ഷരീഫിനെ പാർട്ടി നേതാവാക്കാൻ ബിൽ പാസാക്കി
12:00 AM Sep 24, 2017 | Deepika.com
ഇസ്ലാമാബാദ്: നവാസ് ഷരീഫിന് അദ്ദേഹത്തിന്റെ പാർട്ടിയായ പിഎംഎൽ-എന്നിന്റെ നേതൃപദവി വഹിക്കാൻ വഴിയൊരുക്കുന്ന ബിൽ പാക്കിസ്ഥാൻ സെനറ്റ് പാസാക്കി. അയോഗ്യത കല്പിക്കപ്പെട്ടവർക്ക് പാർട്ടി പദവികൾ വഹിക്കാനുള്ള നിയമതടസങ്ങൾ ‘ഇലക്ഷൻ ബിൽ 2017’ലില്ല.