ഹൈദരാബാദ്: ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) വൈസ് ചെയർമാനും ഡയറക്ടറുമായ ശേഖർ വിശ്വനാഥൻ. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുങ്ങിയാൽ ഈ വിഭാഗത്തിലേക്കുള്ള ചുവടുവയ്പ് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ മാർക്കറ്റുകളിൽ ടൊയോട്ട മോട്ടോർ കോർപറേഷൻ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ കിർലോസ്കർ മോട്ടോറുമായി സഹകരിച്ചുള്ള ടൊയോട്ട കിർലോസ്കർ മോട്ടോർ തത്കാലം ഇലക്ട്രിക് മേഖലയിലേക്കു കടക്കുന്നില്ല.
ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ സർക്കാർ ഉത്തരവിടുന്നതിനുമുന്പ് അതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യംകൂടി ചിന്തിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതികവിദ്യ വളരെ ലളിതമാണ്. പുതിയ മോഡലുകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ടൊയോട്ട
11:24 PM Sep 23, 2017 | Deepika.com