ഓട്ടോസ്പോട്ട്/ ഐബി
ഉത്സവകാലവിപണിയുടെ ഉന്മേഷത്തെ ആകർഷിക്കാൻ റെനോ ഇന്ത്യ പരിഷ്കരിച്ച് വിപണിയിലെത്തിച്ചിരിക്കുന്ന മോഡലാണ് ഡസ്റ്റർ സാൻഡ്സ്റ്റോം. മുൻപിറങ്ങിയ ഡസ്റ്ററിൽ ഏതാനും പരിഷ്കാരങ്ങൾ വരുത്തിയാണ് സാൻഡ്സ്റ്റോം എന്ന ലിമിറ്റഡ് എഡിഷൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും ഒന്പത് പുതിയ മാറ്റങ്ങളുമായി എത്തിയ സാൻഡ്സ്റ്റോമിന്റെ ഫീച്ചറുകൾ അടുത്തറിയാം.
പുതിയ എക്സ്റ്റീരിയർ ഷേഡ്
ബോണറ്റ്, ഡോറുകൾ, ടെയിൽഗേറ്റ്, ഒൗട്ട്സൈഡ് റിയർവ്യൂ മിററുകൾ എന്നിവയിലെ ബോഡി ഗ്രാഫിക്സാണ് സാൻഡ്സ്റ്റോമിന്റെ മുഖമുദ്ര. വശങ്ങളിലെ സാൻഡ്സ്റ്റോം ബ്രാൻഡിംഗിനൊപ്പം മാറ്റ് ബ്ലാക്ക് ഗ്ലില്ല്, 16 ഇഞ്ച് സോഡിയാക് അലോയ് വീലുകൾ എന്നിവയാണ് സാൻഡ്സ്റ്റോമിന്റെ ആകാരത്തെ മനോഹരമാക്കുന്നത്. സോഡിയാക് അലോയ് പ്രത്യേകം ഡിസൈൻ ചെയ്തതാണെന്ന് കന്പനി അവകാശപ്പെടുന്നു. കൂടാതെ ഡോർ ഹാൻഡിലുകൾക്ക് ബോഡിയുടെ നിറംതന്നെയാണ്. ബംബറിൽ ഡസ്റ്റർ ബ്രാൻഡിംഗിനൊപ്പം ഇരുവശത്തും രണ്ടു ലാന്പുകൾ സ്ഥാനംപിടിച്ചിട്ടുണ്ട്. എയർഡാമിന്റെ വശങ്ങളിലായി ഫോഗ് ലാന്പുകളുമുണ്ട്.
ഉള്ളിലും പ്രത്യേകത
ബ്ലാക്ക് ആൻഡ് ഗ്രേ കോംപിനേഷനിലാണ് ഇന്റീരിയർ ഡിസൈൻ. എന്നാൽ, മുൻ സീറ്റുകൾക്ക് സ്പെഷൽ ഡുവൽ ടോൺ സീറ്റ് കവറുകളാണ്. കൂടാതെ, ഹെഡ് റെസ്റ്റുകളിൽ സാൻഡ്സ്റ്റോം ബാഡ്ജിംഗുമുണ്ട്. വാഹനത്തിനുള്ളിലെ മാറ്റുകളിലും സാൻഡ്സ്റ്റോം എന്ന് ആലേഖനം ചെയ്തിരിക്കുന്നു. ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സുരക്ഷ വർധിപ്പിക്കാൻ ഡുവൽ ഫ്രണ്ട് എയർ ബാഗുകൾ, എബിഎസ് എന്നിവയുമുണ്ട്.
രണ്ട് എൻജിൻ ഓപ്ഷനുകൾ
1.5 ലിറ്റർ 4 സിലിണ്ടർ കെ9കെ ഡീസൽ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. എൻജിൻ ഓപ്ഷനുകൾ 85 പിഎസ് പവർ, 110 പിഎസ് പവർ എന്നിങ്ങനെ. ഇത് യഥാക്രമം 200 എൻഎം ടോർക്കും 245 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 85 പിഎസ് പവറിന് 5-സ്പീഡ് ഗിയർബോക്സും 110 പിഎസ് പവറിന് 6-സ്പീഡ് ഗിയർബോക്സുമാണ്. ഡസ്റ്ററിന്റെ RxS വേരിയന്റിൽ വരുന്ന സാൻഡ്സ്റ്റോം ടു വീൽ ഡ്രൈവിൽ മാത്രമേ ലഭ്യമാകൂ.
മൈലേജ്
20 kmpl
വില
ഡസ്റ്റർ സാൻഡ്സ്റ്റോം RxS 85 പിഎസ് 10.90 ലക്ഷം രൂപ.
ഡസ്റ്റർ സാൻഡ്സ്റ്റോം RxS 110 പിഎസ് 11.70 ലക്ഷം രൂപ.
ചുരുക്കത്തിൽ
* ഡസ്റ്ററിന്റെ റെഗുലർ മോഡലിനേക്കാളും സ്റ്റൈലിഷാണ് സാൻഡ്സ്റ്റോം. വിലയിൽ റെഗുലർ മോഡലിനേക്കാളും 30,000 രൂപ കൂടുതലാണ്.
* മൂന്നു നിറങ്ങളിൽ ലഭ്യം: ഒൗട്ട്ബാക്ക് ബ്രോൺസ്, മൂൺലൈറ്റ് സിൽവർ, സ്ലേറ്റ് ഗ്രേ.
* ബോണറ്റ്, ഡോറുകൾ, ടെയിൽഗേറ്റ്, ഒൗട്ട്സൈഡ് റിയർവ്യൂ മിററുകൾ എന്നിവയിൽ ഗ്രാഫിക്സ്.
* 16 ഇഞ്ച് സോഡിയാക് അലോയ് വീലുകൾ.
* മുൻഡോറുകളിൽ സാൻഡ്സ്റ്റോം ബാഡ്ജിംഗ്.
* സീറ്റുകൾക്ക് ബ്ലാക്ക്, ലൈം ഗ്രീൻ മെറ്റീരിയൽ.
* മുൻ ഹെഡ്റെസ്റ്റുകളിലും മാറ്റുകളിലും സാൻഡ്സ്റ്റോം ബാഡ്ജിംഗ്.
ഉത്സവകാലത്തിനൊപ്പം സാൻഡ്സ്റ്റോമും
11:24 PM Sep 23, 2017 | Deepika.com