ന്യൂഡൽഹി: ഇടത്തരം വരുമാനക്കാർക്ക് (എംഎെജി) ഭവനവായ്പയ്ക്ക് നൽകിവരുന്ന സബ്സിഡി 2019 മാർച്ചുവരെ നീട്ടി. ഈ ഡിസംബർ 31നു സബ്സിഡി സ്കീം അവസാനിക്കാനിരുന്നതാണ്.
പ്രധാനമന്ത്രി ആവാസ് യോജന (നാഗരീകം)യിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം കഴിഞ്ഞവർഷം ഡിസംബർ 31നാണു പ്രഖ്യാപിച്ചത്. കറൻസി റദ്ദാക്കൽ വേളയിൽ തുടങ്ങിയ ഈ സൗജന്യം ഒരു വർഷത്തേക്കായിരുന്നു. അതാണു നീട്ടുന്നത്.
ആറു ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരുടെ ഒന്പതു ലക്ഷം രൂപവരെയുള്ള വായ്പയ്ക്കു നാലു ശതമാനം ആണു സബ്സിഡി. 12 മുതൽ 18 വരെ ലക്ഷം വരുമാനമുള്ളവർക്കു മൂന്നു ശതമാനം സബ്സിഡി കിട്ടും.
ഭവനവായ്പ സബ്സിഡി 2019 മാർച്ച് വരെ
01:43 AM Sep 23, 2017 | Deepika.com