ഏറ്റവും സന്പന്ന ലിലിയൻ ബെറ്റൻകോർട്ട് അന്തരിച്ചു
12:59 AM Sep 23, 2017 | Deepika.com
പാരീസ്: ലോകത്തിലെ ഏറ്റവും സന്പന്ന വനിതയായ ലിലിയൻ ബെറ്റൻകോർട്ട്(94) അന്തരിച്ചു. സൗന്ദര്യവർധക ഉത്പന്നങ്ങൾ നിർമിക്കുന്ന ലോറിയൽസ് കന്പനിയിലെ മുഖ്യ ഓഹരി ഉടമയായിരുന്നു. ഫോബ്സ് മാഗസിന്റെ 2017ലെ പട്ടികപ്രകാരം 4,430 കോടി ഡോളറാണ് അവരുടെ സ്വത്ത്. കുറേനാളായി സ്മൃതിനാശ രോഗബാധിതയായിരുന്നു.