ന്യൂയോർക്ക്: വധിക്കപ്പെട്ട മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ പ്രകീർത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. യുഎൻ ജനറൽ അസംബ്ലിയിൽ ബുധനാഴ്ച പ്രസംഗിക്കവേയാണ് അവർ പഴയ കാര്യങ്ങൾ ഓർത്തെടുത്തത്.
ഭർത്താവ് ഫിലിപ്പ് മേയെ തനിക്കു പരിചയപ്പെടുത്തിയത് ബേനസീർ ആണെന്ന് തേരേസ വെളിപ്പെടുത്തി. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്പോഴായിരുന്നത്. വിദ്യാർഥികളുടെ പാർട്ടിക്കിടയിലാണ് ഫിലിപ്പിനെ ബേനസീർ തനിക്കു പരിചയപ്പെടുത്തിയതെന്ന് തെരേസ പറഞ്ഞു. പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ മകളായ തേരേസ ബ്രെയ്സർ ഓക്സ്ഫഡിൽ ജ്യോഗ്രഫി വിദ്യാർഥിയായിരുന്നു.
ബേനസീർ വധിക്കപ്പെട്ടതിന്റെ പത്താം വാർഷികമാണിത്. ജനാധിപത്യത്തിനും സഹിഷ്ണുതയ്ക്കുംവേണ്ടി നിലകൊണ്ടതിനാലാണു ബേനസീറിനു ജീവൻ ഹോമിക്കേണ്ടിവന്നതെന്ന് തെരേസാ മേ ചൂണ്ടിക്കാട്ടി.
ബേനസീറിനെ പ്രകീർത്തിച്ച് തെരേസ മേ
12:59 AM Sep 23, 2017 | Deepika.com