ബെയ്ജിംഗ്: കാഷ്മീർ പ്രശ്നം പരിഹരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയം നടപ്പാക്കണമെന്ന് പാക്കിസ്ഥാൻ കൂടി അംഗമായ ഇസ്ലാമിക സഹകരണ സംഘടന(ഒഐസി) ആവശ്യപ്പെട്ടത് ചൈന തള്ളി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തിയാണു പ്രശ്നം പരിഹരിക്കേണ്ടതെന്ന് ചൈനയുടെ വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് വ്യക്തമാക്കി.
ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസമ്മേളനത്തോടു ചേർന്നാണ് ഒഐസിയിലെ 57 അംഗങ്ങൾ യോഗം ചേർന്ന് കാഷ്മീർ വിഷയത്തിൽ പ്രമേയം പാസാക്കിയത്.
കാഷ്മീർ വിഷയത്തിൽ ചൈനയുടെ നിലപാട് വളരെ വ്യക്തമാണെന്ന് മന്ത്രാലയം വക്താവ് വിശദീകരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ചർച്ച നടത്തി മേഖലയിൽ സമാധാനം ഉറപ്പാക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വക്താവ് കൂട്ടിച്ചേർത്തു.
കാഷ്മീർ: ഇന്ത്യാ-പാക് ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന
12:32 AM Sep 23, 2017 | Deepika.com