ന്യൂഡൽഹി: ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോയുടെ ഏറ്റവും പുതിയ പ്രീമിയം എസ്യുവി കാപ്ചർ ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചെങ്കിലും നിരത്തിലെത്താൻ അടുത്ത മാസം വരെ കാത്തിരിക്കണം. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റെനോയുടെ വെബ്സൈറ്റ് വഴി 25,000 രൂപ അടച്ച് ബുക്ക് ചെയ്യാം.
75 രാജ്യങ്ങളിലെ നിരത്തുകളിൽ ചീറിപ്പാഞ്ഞ ആത്മവിശ്വാസത്തോടെയാണ് റെനോ കാപ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ബിഒ പ്ലാറ്റ്ഫോമിൽ റെനോ ഇറക്കുന്ന ആദ്യവാഹനവുമാണിത്. ക്രോസ് ഓവർ സ്റ്റൈലിലുള്ള പ്രീമിയം എസ്യുവിയായ കാപ്ചർ റെനോയുടെതന്നെ കോംപാക്ട് എസ്യുവി ഡസ്റ്ററിന്റെ മുകളിലുള്ള മോഡലാണ്.
കറുത്ത റൂഫോടെയുള്ള ഡുവൽ ടോൺ കളർ സ്കീം, എൽഇഡി ഹെഡ് ലാന്പുകൾ, എൽഇഡി ഡിആർഎലുകൾ, ഫ്ലോട്ടിംഗ് സൈഡ് ഇൻഡിക്കേറ്ററുകൾ. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, 7-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലാക്ക് ആൻഡ് വൈറ്റ് ഡാഷ്ബോർഡ് തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. 1.5 ലിറ്റർ എച്ച്4കെ പെട്രോൾ എൻജിനിലും 1.5 ലിറ്റർ കെ9കെ ഡീസൽ എൻജിനിലും കാപ്ചർ എത്തും. ആദ്യഘട്ടത്തിൽ മാന്വൽ ട്രാൻസ്മിഷനിൽ മാത്രം എത്തുന്ന വാഹനത്തിൽ ഡുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. താക്കോലിനു പകരം സ്മാർട്ട് കാർഡ് ആണ് വാഹനം പ്രവർത്തിക്കാൻ ഉപയോഗിക്കേണ്ടത്. വില :10-20 ലക്ഷം രൂപയ്ക്കുള്ളിൽ.
റെനോ കാപ്ചർ ഇന്ത്യയിലെത്തി
12:01 AM Sep 23, 2017 | Deepika.com