ന്യൂഡൽഹി: ഈ ധനകാര്യവർഷത്തെ ഇന്ത്യൻ സാന്പത്തിക(ജിഡിപി) വളർച്ച 6.7 ശതമാനമായി കുറയുമെന്ന് ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപറേഷൻ ആൻഡ് ഡെവലപ്മെന്റ്).
7.3 ശതമാനം വളരുമെന്നു ജൂണിൽ ഇവർ പ്രവചിച്ചിരുന്നതാണ്. ചൈനീസ് വളർച്ച 6.6ൽനിന്ന് 6.8 ലേക്ക് ഉയർത്തിയിട്ടുണ്ട്. 2018-19ൽ ഇന്ത്യൻ വളർച്ച പ്രവചനം 7.9ൽനിന്ന് 7.2 ശതമാനത്തിലേക്കു താഴ്ത്തി. 2016-17ൽ ഇന്ത്യ 7.1 ശതമാനം വളർന്നതാണ്.
എട്ടു വികസിത രാജ്യങ്ങളുടെ കൂട്ടായ്മ രൂപംകൊടുത്ത ഗവേഷണ-പഠനകേന്ദ്രമാണ് ഒഇസിഡി.
ജിഡിപി വളർച്ച 6.7 ശതമാനമാകും
12:01 AM Sep 23, 2017 | Deepika.com