ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുരയ്ക്കുന്ന പട്ടി മാത്രമാണെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയയെ പൂർണമായും നശിപ്പിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച യുഎൻ പൊതുസഭയിൽ പ്രസംഗിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോംഗ് ഹോ നല്കിയത്.
കുരച്ചു പേടിപ്പിക്കാമെന്നാണ് ട്രംപ് വിചാരിക്കുന്നത്. അത് ഒരു പട്ടിയുടെ സ്വപ്നം മാത്രമാണ്- ന്യൂയോർക്കിലെ യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ റി യോംഗ് പറഞ്ഞു. റി യോംഗ് ഇന്ന് സമ്മേളനത്തിൽ പ്രസംഗിക്കും. പ്രകോപനം തുടർന്നാൽ ഉത്തരകൊറിയയെ പൂർണമായും നശിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ റോക്കറ്റ്മാൻ എന്നും ട്രംപ് വിശേഷിപ്പിച്ചു.
ട്രംപിനെ കുരയ്ക്കുന്ന പട്ടിയോട് ഉപമിച്ച് ഉത്തരകൊറിയ
01:13 AM Sep 22, 2017 | Deepika.com