മോസ്കോ: സിറിയയിൽ റഷ്യൻ സൈനികർക്കു നേരേ ആക്രമണം ഉണ്ടാവുന്ന പക്ഷം അവിടെയുള്ള അമേരിക്കൻ സൈനികരെയും അവരുടെ പിന്തുണയുള്ള സിറിയൻ വിമതപോരാളികളെയും ആക്രമിക്കുമെന്നു മോസ്കോ മുന്നറിയിപ്പു നൽകി. ഐഎസിനെതിരേ സിറിയയിൽ ദ്വിമുഖ ആക്രമണമാണു നടക്കുന്നത്.
കുർദ്, അറബി പോരാളികൾ ഉൾക്കൊള്ളുന്ന സിറിയൻ വിമതസേനയ്ക്ക് അമേരിക്കയുടെ പിന്തുണയുണ്ട്. അസാദിന്റെ സൈനികരും റഷ്യൻ സൈനികരും ഇറാന്റെ പിന്തുണയുള്ള പോരാളികളും മറ്റൊരു മേഖലയിൽ ഐഎസിനെ നേരിടുന്നു. രണ്ടു ഗ്രൂപ്പുകളും തമ്മിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിലാണു മോസ്കോ മുന്നറിയിപ്പു പുറപ്പെടുവിച്ചത്. ഡെർ അൽസോർ നഗരപ്രാന്തത്തിൽ രണ്ടു തവണ സിറിയൻ വിമത സേന സർക്കാർ സൈനികർക്കു നേരേ ഷെല്ലാക്രമണം നടത്തിയെന്നു റഷ്യൻ മേജർ ഇഗോർ കൊനാഷെങ്കോവ് ചൂണ്ടിക്കാട്ടി.
സിറിയയിൽ യുഎസ് സൈന്യത്തെ ആക്രമിക്കാൻ മടിക്കില്ലെന്നു റഷ്യ
01:13 AM Sep 22, 2017 | Deepika.com