ന്യൂയോർക്ക്: നാംബിയയിലെ ആരോഗ്യ പരിരക്ഷ ഏറെ മെച്ചമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് നാംബിയയെ സ്തുതിച്ചുകൊണ്ടുള്ള ട്രംപിന്റെ പരാമർശം. നാംബിയ എന്ന പേരിൽ ഒരു രാജ്യമില്ലെന്നതാണു വസ്തുത.
ഗിനിയയിലും നൈജീരിയയിലും എബോളായെ നിങ്ങൾ നേരിട്ടു. എന്നാൽ നാംബിയയിൽ ആരോഗ്യരംഗം സ്വയംപര്യാപ്തമാണ്. രണ്ടു തവണ നാംബിയയെ ട്രംപ് പേരെടുത്തു പരാമർശിച്ചു. ട്രംപിന്റെ നാംബിയ സോഷ്യൽ മീഡിയയിൽ വൈറലായി. നമീബിയയാണു ട്രംപ് ഉദ്ദേശിച്ചതെന്നു പിന്നീടു വൈറ്റ്ഹൗസ് വിശദീകരണം നൽകി.
ഇല്ലാത്ത രാജ്യത്തെ പ്രശംസിച്ച് ട്രംപ്
01:13 AM Sep 22, 2017 | Deepika.com