ഇസ്ലാമാബാദ്: ചാരക്കേസിൽ അഞ്ചു വർഷത്തെ തടവു ശിക്ഷ പൂർത്തിയാക്കിയ തങ്ങളുടെ പൗരനെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.
2008ൽ പാക്കിസ്ഥാനിലെ ഗുജറാത്തിൽനിന്ന് അറസ്റ്റിലായ റഫീഖ് ജൂട്ടിനെ വിട്ടയയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യ പാക് കോടതിയിൽ ആവശ്യപ്പെട്ടത്. ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഹർജി ബുധനാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതി പരിഗണിച്ചെങ്കിലും കോടതി രജിസ്ട്രാർ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ഹർജി തിരിച്ചയച്ചു.
തടവുപുള്ളിയെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
01:13 AM Sep 22, 2017 | Deepika.com