ന്യൂയോർക്ക്: പുതിയ ആശയങ്ങളെ ഉൾക്കൊള്ളാൻ ഇന്ത്യക്കാർ ഏറെ സമയമെടുക്കുമെന്നും എന്നാൽ ആശയങ്ങൾ ബോധ്യപ്പെട്ടു കഴിഞ്ഞാൽ മറ്റാരെക്കാളും നന്നായി പ്രയോജനപ്പെടുത്തുമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ഛൻ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ ഓഫീസിൽ കന്പ്യൂട്ടർവത്കരണം നടപ്പാക്കിയ സംഭവം ഉദാഹരണമായി രാഹുൽ ചൂണ്ടിക്കാട്ടി.
ടൈപ്പ്റൈറ്ററുകൾക്കു പകരം കന്പ്യൂട്ടർ ഏർപ്പെടുത്തുന്നതിനെ ജീവനക്കാർ എതിർത്തു. ഒരു മാസത്തേക്കു കംപ്യൂട്ടർ ഉപയോഗിക്കാനും അതു കഴിഞ്ഞ് ടൈപ്പ്റൈറ്ററിലേക്കു മടങ്ങാമെന്നും അച്ഛൻ പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ ജീവനക്കാർക്കാർക്കും ടൈപ്പ്റൈറ്റർ തിരികെ വേണ്ടായിരുന്നു. - രാഹുൽ പറഞ്ഞു.
ആശയം ബോധ്യപ്പെട്ടാൽ ഇന്ത്യക്കാർ പ്രയോജനപ്പെടുത്തും: രാഹുൽ
01:13 AM Sep 22, 2017 | Deepika.com