പ്യൂർട്ടോറിക്കോയിൽ നാശം വിതച്ച് മരിയ
01:04 AM Sep 21, 2017 | Deepika.com
സാൻഹൂവാൻ: കരീബിയനിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ മരിയ കൊടുങ്കാറ്റ് ഇന്നലെ പ്യൂർട്ടോറിക്കയിൽ എത്തി. യാബുക്കോ തീരനഗരത്തിൽ കനത്തമഴയും കാറ്റുമുണ്ടായി. അടുത്ത ഏതാനും മണിക്കൂറുകളിൽ 18 ഇഞ്ചുവരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു പ്രവചനം. 67000 പേരെ പാർപ്പിക്കാവുന്ന 500 ഷെൽറ്ററുകൾ തുറന്നതായി ഗവർണർ റിക്കാർഡോ റോസല്ലോ അറിയിച്ചു. പ്യൂർട്ടോറിക്കോക്കാരെ സഹായിക്കുമെന്നു പ്രസിഡന്റ് ട്രംപ് ട്വീറ്റു ചെയ്തു. കാറ്റഗറി നാലിൽപ്പെടുത്തിയിട്ടുള്ള കൊടുങ്കാറ്റാണു മരിയ.