മുംബൈ: ഇന്ത്യയിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ ചൈനീസ് വാഹനനിർമാതാക്കളായ ചെറി ഇന്റർനാഷണൽ. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയാലുള്ള സാധ്യതകളേക്കുറിച്ച് കമ്പനി പഠനം തുടങ്ങി. ലോകത്തെ അതിവേഗം വളരുന്ന വാഹനവിപണി ചൈനീസ് നിർമാതാക്കൾ ലക്ഷ്യംവച്ചുതുടങ്ങി. നേരത്തെ ചൈനീസ് കമ്പനിയായ സായ്ക്കും ഇന്ത്യയിൽ നിർമാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ചൈനയിലെ ഏറ്റവും വലിയ വാഹന കയറ്റുമതി കമ്പനിയായ ചെറി ടാറ്റയുടെ ജാഗ്വാർ ലാൻഡ് റോവറുമായി സഹകരിച്ചായിരിക്കും ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുക. പ്ലാറ്റ്ഫോം, എൻജിൻ വിഭാഗങ്ങളിൽ ഇരു കമ്പനികളും സഹകരിക്കാൻ ധാരണയായി.
ചെറിയുടെ മൈക്രോ സെഡാൻ പ്ലാറ്റ്ഫോമുകളായ ക്യുക്യു, എ1, എം1 എന്നിവയും കോംപാക്ട് കാറായ എ3യും ടാറ്റാ മോട്ടോഴ്സിനു വിൽക്കുമെന്ന് 2014ൽ ഒരു ചൈനീസ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. കടം നികത്തി മൂലധനം വർധിപ്പിക്കാൻവേണ്ടിയാണ് വില്പനയെന്നായിരുന്നു റിപ്പോർട്ട്.
ചൈനീസ് വാഹനനിർമാതാക്കളായ ചെറിയും ഇന്ത്യയിലേക്ക്
11:56 PM Sep 20, 2017 | Deepika.com