ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക ട്രംപുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി.
സ്ത്രീകളുടെ സംരംഭകത്വവിമർശനം, തൊഴിൽസേനയുടെ വിപുലീകരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു ചർച്ച. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനാണു സുഷമ ന്യുയോർക്കിലെത്തിയത്.
നവംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള സംരംഭകത്വ സമ്മേളനത്തിൽ (ജിഇഎസ്) യുഎസ് സംഘത്തെ നയിക്കുന്നത് ഇവാൻകയാണ്.
യുഎസിലും ഇന്ത്യയിലും വനിതാസംരംഭകത്വങ്ങളുടെ വികസനം ഉൾപ്പെടെ വിഷയങ്ങൾ തങ്ങൾ ചർച്ചചെയ്തുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ട്വിറ്ററിൽ ഇവാൻക അറിയിച്ചു.
ഇവാൻകയും സുഷമയും കൂടിക്കാഴ്ച നടത്തി
02:03 AM Sep 20, 2017 | Deepika.com