വാഷിംഗ്ടൺ ഡിസി: അപേക്ഷകരുടെ തിരക്കുമൂലം അഞ്ചുമാസങ്ങൾക്കുമുന്പ് അമേരിക്ക നിയന്ത്രണമേർപ്പെടുത്തിയ എച്ച്-1ബി വീസ ഉടൻ നല്കാനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു.
ഇന്ത്യയിൽനിന്നുള്ള ഐടി പ്രഫഷണലുകൾ ഉൾപ്പെടെ നിരവധിപേർ എച്ച്-1 ബി വീസ ഉപയോഗിച്ചാണ് അമേരിക്കയിലെ വിവിധ കന്പനികളിൽ ജോലി ചെയ്യുന്നത്. കുടിയേറ്റക്കാരനല്ലെന്ന മുദ്രയോടെയാണ് അമേരിക്കൻ കന്പനികൾ ഈ വീസ അനുവദിക്കുന്നത്. ഈ വർഷം ഏപ്രിലിലാണ് വീസ നല്കുന്നതു താത്കാലികമായി റദ്ദാക്കിയത്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനാണ്(യുഎസ്സിഐഎസ്)ആണ് വീസ നല്കാനുള്ള അനുവാദമുള്ളത്.
2018ൽ 20,000 അപേക്ഷർക്ക് എച്ച്-1 ബി വീസ നല്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുതുതായി എച്ച്-1 ബി വീസയ്ക്ക് അപേക്ഷിച്ചവർക്കു 15 ദിവസത്തിനുള്ളിൽ വീസ ലഭിക്കുമെന്നും വാഗ്ദാനം ചെയ്ത തീയതിക്കുള്ളിൽ വീസ നല്കാനായില്ലെങ്കിൽ സർവീസ് ഫീസ് തിരിച്ചു നല്കുമെന്നും യുഎസ്സിഐഎസ് പത്രക്കുറിപ്പിൽ അറിയിച്ചു.
എച്ച്-1 ബി വീസ നല്കാനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
02:01 AM Sep 20, 2017 | Deepika.com