ശ്രീറാം കൃഷ്ണൻ ട്വിറ്റർ സീനിയർ ഡയറക്ടർ
12:38 AM Sep 20, 2017 | Deepika.com
സാൻഫ്രാൻസിസ്കോ: മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററിന്റെ സീനിയർ ഡയറക്ടറായി ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണൻ നിയമിതനായി. ട്വിറ്ററിലൂടെയാണ് ശ്രീറാം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിന്റെ ഓഡിയൻസ് നെറ്റ വർക്കിന്റെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ശ്രീറാം 2016ലാണ് കന്പനി വിടുന്നത്. തുടർന്ന് സ്നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്നാപ്പിലും ശ്രീറാം ജോലിനോക്കിയിരുന്നു. പുതിയ ചുമതലയിൽ എല്ലാവിധ ഭാവുകങ്ങളും നേർന്നു ശ്രീറാമിനു ട്വിറ്റർ സിഇഒ ജാക് ഡോർസി ട്വീറ്റ് ചെയ്തു.