ലോസ് ആഞ്ചലസ്: അമേരിക്കയിലെ മികച്ച ടെലിവിഷന്‍ പരിപാടികള്‍ക്ക് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് അക്കാദമി നല്കുന്ന 69ാമത് എമ്മി അവാര്‍ഡ് സ്ത്രീപക്ഷ കഥകൾ പറഞ്ഞ പരന്പരകൾക്ക്.
മാർഗരറ്റ് അറ്റൂഡിന്റെ പ്രശസ്ത നേവലിനെ ആസ്പദമാക്കി നിർമ്മിച്ച ദ ഹാന്‍ഡ്മെയ്ഡ്സ് ടെയ്ല് മൂന്നു വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നേടി. വീപ്പിന് കോമഡി വിഭാഗത്തില്‍ എമ്മി ലഭിച്ചു.
മികച്ച നടനായി ദിസ് ഈസ് അസ് പരന്പരയിലെ സ്റ്റെര്‍ലിംഗ് കെ. ബ്രൗണും മികച്ച നടിയായി ദ ഹാന്‍ഡ്മെയ്ഡ്സ് ടെയ്ലിലെ എലിസബേത്ത് മോസും തെരഞ്ഞെടുക്കപ്പെട്ടു.
കോമഡി വിഭാഗത്തില്‍ ആറ്ലാന്റ പരന്പരയിലെ ഡോണള്‍ഡ് ഗ്ലോവര്‍ മികച്ച നടനായും വീപ്പിലെ ജൂലിയാ ലൂയി ഡ്രെയിഫുസ് നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ലിമിറ്റഡ് സീരിസ് / ടിവി മൂവി വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്കാരം റിസ് അഹമ്മദ് (ദി നൈറ്റ് ഓഫ്), നടിക്കുള്ള അവാര്‍ഡ് നിക്കോള്‍ കിഡ്മാന് (ബിഗ് ലിറ്റില്‍ ലൈസ്) എന്നിവര്‍ നേടി. "ക്വാനന്റിക്കോ’ പരമ്പരയിലെ താരം പ്രിയങ്ക ചോപ്രയും പുരസ്കാരം പ്രഖ്യാപിക്കാന്‍ എത്തിയിരുന്നു.
എമ്മി അവാർഡ് സ്ത്രീപക്ഷ കഥകൾക്ക്
12:43 AM Sep 19, 2017 | Deepika.com