വാഷിംഗ്ടൺ ഡിസി: ഇർമായ്ക്കു പിന്നാലെ രൂപംകൊണ്ട മരിയ കൊടുങ്കാറ്റ് ശക്തിയാർജിച്ചു. കാറ്റഗറി മൂന്നുവിഭാഗത്തിലെത്തി ലീവേർഡ് ദ്വീപിലേക്കു നീങ്ങുന്ന മരിയയുടെ വേഗം മണിക്കൂറിൽ 195കിലോമീറ്ററാണ്. 12 ഇഞ്ചുവരെയുള്ള കനത്തമഴയുണ്ടാവുമെന്നാണു മുന്നറിയിപ്പ്. പ്യൂർട്ടോറിക്കോ, വിർജിൻ ദ്വീപുകളിൽ ബുധനാഴ്ച മരിയ എത്തുമെന്നാണു കരുതുന്നത്.
ഇർമായുടെ കെടുതികളിൽ നിന്നു കരകയറുന്നതിനിടെ എത്തിയ മരിയ കരീബിയൻ രാജ്യങ്ങളിൽ കനത്തനാശം വിതയ്ക്കുമെന്നാണ് ആശങ്ക. ഇർമായെത്തുടർന്നു യുഎസിൽ 28 പേരും കരീബിയനിൽ 80ൽ അധികം പേരും മരിച്ചു. യുഎസിലെ ഹൂസ്റ്റൺ നഗരത്തിന്റെ മിക്കഭാഗത്തും വെള്ളം കയറി.
മരിയ കൊടുങ്കാറ്റ് കരീബിയനിൽ
12:43 AM Sep 19, 2017 | Deepika.com