ഉത്തരകൊറിയൻ സ്ഥാനപതിയെ കുവൈത്ത് പുറത്താക്കും

11:44 PM Sep 17, 2017 | Deepika.com
കു​​​വൈ​​​ത്ത് സി​​​റ്റി: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ്ഥാ​​​ന​​​പ​​​തി​​​ സു ഷാനോ​​​ട് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം രാ​​​ജ്യം​​​വി​​​ടാ​​​ൻ കു​​​വൈ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം കു​​​റ​​​യ്ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​ല​​​വി​​​ൽ ഒ​​​ന്പ​​​തു ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ണ്ട്.

ഒ​​​രു ഷാ​​​രെ ദ​​​ഫാ​​​രെ​​​യെ​​​യും മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും മാ​​​ത്രം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്ന് കു​​​വൈ​​​ത്തി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​റി​​​യി​​​ച്ചു. ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്ക് എ​​​തി​​​രേ​​​യു​​​ള്ള ഉ​​​പ​​​രോ​​​ധം ഈ​​​യി​​​ടെ യു​​​എ​​​ൻ ശ​​​ക്ത​​​മാ​​​ക്കി.​​​ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് യു​​എ​​സ് സ​​ഖ്യ​​ക​​ക്ഷി​​യാ​​യ കു​​​വൈ​​​ത്തും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്ക് എ​​​തി​​​രേ​ ന​​​ട​​​പ​​​ടി​ എ​​ടു​​ക്കു​​ന്ന​​ത് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് വ​​​ർ​​​ക്ക് പെ​​​ർ​​​മി​​​റ്റ് പു​​​തു​​​ക്കി ന​​​ൽ​​​കി​​​ല്ലെ​​​ന്നും കു​​​വൈ​​​ത്ത് അ​​​റി​​​യി​​​ച്ചു.

കു​​​വൈ​​​ത്തി​​​ൽ മാ​​​ത്രം 2500 ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്.​​​ ഇ​​​വ​​​ർ നാ​​​ട്ടി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ന്ന പ​​​ണം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യ്ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തു നി​​​ർ​​​ത്ത​​​ലാ​​​ക്കാ​​​ൻ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ മേ​​​ൽ ജ​​​പ്പാ​​​നും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ് .

പ്യോ​​​ഗ്യാം​​​ഗി​​​നെ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി്ഡ​​​ന്‍റ് മൂ​​​ൺ ജേ​​​യ് ഇ​​​ന്നും തീ​​​രു​​​മാ​​​നി​​​ച്ചു.​​​ആ​​​ണ​​​വ​​​ശ​​​ക്തി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ഒ​​​പ്പം എ​​​ത്തു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കിം​​​ഗ് ജോം​​​ഗ് ഉ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ട്രം​​​പും മൂ​​​ണും സം​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.