പാരീസ്: ബോംബ് ഭീഷണിയെത്തുടർന്നു പാരീസിലെ ചാൾസ് ഡി ഗോൾ വിമാനത്താവളത്തിലെ ബ്രിട്ടീഷ് വിമാനത്തിൽനിന്നു യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
പാരീസിൽനിന്നു ബ്രിട്ടനിലെ ഹീത്രുവിലേക്കു പുറപ്പെടാനിരുന്ന ബ്രിട്ടീഷ് എയർവേയ്സ് വിമാനം പൊട്ടിത്തെറിക്കുമെന്നായിരുന്നു ഫോണിൽ കിട്ടിയ സന്ദേശം. ടേക്ക് ഓഫിനു പത്തുമിനിറ്റിനു മുന്‍പാണു സന്ദേശം കിട്ടിയത്.
ബോംബ് സ്ക്വാഡ് പരിശോധിച്ചതിൽ സ്ഫോടകവസ്തുക്കളൊന്നും കിട്ടിയില്ല.
ടിക്കറ്റ് കിട്ടാത്തതിൽ നിരാശയായ വനിതയാണ് വ്യാജബോംബ് ഭീഷണി മുഴക്കിയതെന്നു പറയപ്പെടുന്നു. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബ്രിട്ടീഷ് വിമാനത്തിനു പാരീസിൽ ബോംബ് ഭീഷണി
11:44 PM Sep 17, 2017 | Deepika.com