യുഎസ് വനിതകൾക്കു നേരേ ഫ്രാൻസിൽ ആസിഡ് ആക്രമണം
11:43 PM Sep 17, 2017 | Deepika.com
പാരീസ്: ഫ്രാൻസിലെ മാഴ്സയിൽസ് നഗരത്തിൽ അമേരിക്കൻ ടൂറിസ്റ്റുകൾക്കു നേരേ ആസിഡ് ആക്രമണം. സെന്റ് ചാൾസ് റെയിൽവേ സ്റ്റേഷനിലാണു സംഭവം. പരിക്കേറ്റ നാലു വനിതകളെആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തു പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരു വനിതയാണ് ആക്രമണം നടത്തിയത്. ഇവർക്കു ഭീകരബന്ധമുണ്ടോ എന്നു വ്യക്തമല്ല.