ലോസ് ആഞ്ചലസ്: ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാന്റൺ(91) അന്തരിച്ചു. ദ ഗോഡ്ഫാദർ രണ്ടാം ഭാഗം, ഏലിയൻ, പാരിസ് ടെക്സസ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ അഭിനയിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ലക്കി ആണ് അവസാന ചിത്രം.
കെന്റക്കിയിലെ വെസ്റ്റ് ഇർവിനിലാണു ജനിച്ചത്. കെന്റക്കി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്പോഴാണ് അഭിനയത്തിൽ താത്പര്യം ഉടലെടുത്തത്. ആറു പതിറ്റാണ്ട് അഭിയരംഗത്തു തുടർന്നു. രണ്ടാം ലോക മഹായുദ്ധകാലത്തു യുഎസ് നാവിക കപ്പലിൽ പാചകക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അഭിനേതാവ് ജാക് നിക്കോൾസണിന്റെ അടുത്ത സുഹൃത്തായിരുന്നു. പാട്ടുകാരനും സംഗീതജ്ഞനുമായിരുന്ന സ്റ്റാന്റൺ ലോസ് ആഞ്ചലസിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു.
ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാന്റൺ അന്തരിച്ചു
12:26 AM Sep 17, 2017 | Deepika.com