കൊച്ചി: മികച്ച സമ്മാനങ്ങളുമായി ഖത്തർ എയർവേസ് ഗ്ലോബൽ ട്രാവൽ ബ്യുട്ടീക് പ്രമോഷൻ അവതരിപ്പിക്കുന്നു. ഇക്കണോമി, ബിസിനസ് ക്ലാസുകളിൽ 50 ശതമാനം വരെ ഇളവിനൊപ്പം പ്രത്യേക കംപാനിയൻ നിരക്കുകളും മൂന്നു മുതൽ ഏഴു വരെയുള്ള യാത്രക്കാർക്ക് ഗ്രൂപ്പ് ബുക്കിംഗിന് പ്രത്യേക ഇളവുകളും ലഭിക്കും. 19 വരെ ബുക്ക് ചെയ്യുന്നവരിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം ഒൻപത് തവണ ഖത്തർ എയർവേയ്സിന്റെ ഏത് ലക്ഷ്യസ്ഥാനത്തേക്കും സൗജന്യമായി യാത്ര ചെയ്യുന്നതിന് അവസരം ലഭിക്കും. 19 വരെയാണ് ഈ ഓഫറുകളുടെ കാലാവധി.
പ്ലാറ്റിനം പ്രിവിലേജ് കാർഡ് അംഗത്വം, സൗജന്യമായി ബിസിനസ് ക്ലാസിലേക്കുള്ള അപ്ഗ്രേഡ്, ദോഹയിലെ ദ പേൾ കെംപൻസ്കി ഹോട്ടലിൽ മൂന്നു രാത്രികളിൽ സൗജന്യതാമസം തുടങ്ങിയവ സമ്മാനത്തിൽ ഉൾപ്പെടും.
സമ്മാനങ്ങളുമായി ഖത്തർ എയർവേസ്
11:46 PM Sep 16, 2017 | Deepika.com