അഹമ്മദാബാദ്: ഇലക്ട്രിക് വാഹനങ്ങളിലേക്ക് രാജ്യം ചുവടു വയ്ക്കുന്പോൾ വാഹനനിർമാതാക്കളും അതനുസരിച്ച് പുതിയ സംവിധാനങ്ങൾ തയാറാക്കുന്നുണ്ട്. നാനോയുടെ ഇലക്ട്രിക് പതിപ്പിറക്കി ടാറ്റയും ഇലക്ട്രിക് വാഹനരംഗത്തേക്കിറങ്ങുന്പോൾ മഹീന്ദ്ര നേരത്തേതന്നെ ഈ മേഖലയിൽ സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകി ഇന്ത്യയും ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ തയാറെടുക്കുന്നു. ഗുജറാത്തിൽ നിർമാണശാല ആരംഭിക്കാനുള്ള പദ്ധതിയിലാണ് മാരുതി. ഇതിനായി 60 കോടി ഡോളർ (3,840 കോടി രൂപ) നിക്ഷേപിക്കാനാണ് തീരുമാനം.
2010ൽ സ്വിഫ്റ്റിന്റെ ഇലക്ട്രിക് വേരിയന്റ് സ്വിഫ്റ്റ് റീവ് എന്ന പേരിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിലേക്ക് കമ്പനി കടന്നില്ല. ഇനി നിർമിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതികൂടി ലക്ഷ്യമിട്ടുള്ളതായിരിക്കും.
മാരുതി സുസുകി ഇലക്ട്രിക് വാഹനരംഗത്തേക്ക്
11:46 PM Sep 16, 2017 | Deepika.com